ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ആർഎൽഡി നേതാവ് ജയന്ത് ചൗധരി. മുത്തശ്ശനും, മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിംഗിന് ഭാരത് രത്ന നൽകിയതിനാണ് പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചത്. തന്റെ മുത്തശ്ശന്റെയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങൾ ഒരുപോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അടിയുറച്ച് നിൽക്കുന്ന ഒരു സർക്കാരിന് മാത്രമേ ചൗധരി ചരൺ സിംഗിന് ഭാരത് രത്ന നൽകാൻ കഴിയുകയുള്ളൂ. തന്റെ മുത്തശ്ശന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഇരുവരുടെയും പ്രവർത്തനങ്ങൾ സമാനമാണെന്നും ജയന്ത് ചൗധരി വ്യക്തമാക്കി.
ഇൻഡി സംഖ്യം വിട്ട് ആർഎൽഡി ബിജെപിയിൽ ചേരുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് ജയന്ത് ചൗധരി രംഗത്ത് എത്തിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിയുമായി ചേർന്ന് മത്സരിക്കാനാണ് ആർഎൽഡിയുടെ തീരുമാനം. നിലവിലെ ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് സംഖ്യത്തിനായി പ്രേരിപ്പിക്കുന്നത് എന്നാണ് ഇതിനോട് ജയന്ത് പ്രതികരിച്ചത്.
മുൻ സർക്കാരിന് ചെയ്യാൻ കഴിയാത്തതാണ് ഇന്നത്തെ സർക്കാർ പൂർത്തിയാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post