തിരുവനന്തപുരം: ലാവ്ലിന് കേസില്‍ സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലാവ്ലിന് കേസ് യു.ഡി.എഫ് പുറത്തിറക്കുന്ന തുറുപ്പു ചീട്ടാണെന്നും ഇത് ആര്.എസ്.എസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് സി.ബി.ഐ പരിശോധിച്ച കേസാണെന്നും സി.പി.എമ്മിന് ഇതില്‍ ഭയമില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെ നിയമപരമായി നേരിടും. സി.ബി.ഐയെ നിയന്ത്രിക്കുന്നത് ആര്.എസ്.എസാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ലാവ്ലിന് വിഷയം പ്രചരണായുധമാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
റിവിഷന്‍ ഹര്‍ജി നല്‍കേണ്ടത്, കോടതി വിധി വന്ന് മൂന്നു മാസത്തിനുള്ളിലാണ്. ഇത്രയും കാലം സര്‍ക്കാര്‍ ഉറക്കിത്തിലായിരുന്നോ എന്നും കോടിയേരി ചോദിച്ചു. ഇടതുമുന്നണി ശകതി പ്രാപിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post