എറണാകുളം : കേരള സർവകലാശാല യുവജനോത്സവത്തിന് ‘ഇൻതി ഫാദ’ എന്ന പേര് നൽകിയതിനെതിരായി നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. കേരള സർവ്വകലാശാല ചാൻസലർക്കും യൂണിവേഴ്സിറ്റി യൂണിയനും ഹൈക്കോടതി അടിയന്തര നോട്ടീസ് അയച്ചു.
കേരള സർവകലാശാല അഫിലിയേറ്റ് ആയ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിയായ ആശിഷ് ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ ബെഞ്ച് ആണ് കേരള സർവകലാശാലയ്ക്കും യൂണിയനും നോട്ടീസ് അയച്ചത്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
പലസ്തീനികൾ ‘പൗര കലാപം’ എന്ന രീതിയിൽ ഉപയോഗിക്കുന്ന വാക്കാണ് ‘ഇൻതി ഫാദ’.
ഗാസയിൽ പലസ്തീനികളും ഇസ്രായേലികളും തമ്മിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പലസ്തീനികൾ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. ഹമാസ് പോലെയുള്ള തീവ്രവാദ/ഭീകര ഗ്രൂപ്പുകളുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഇൻതി ഫാദ എന്ന പദം സർവകലാശാല യുവജനോത്സവത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി ഹർജി നൽകിയിരുന്നത്.
യുവജനോത്സവത്തിന്റെ ലോഗോയിൽ ഇസ്രായേലിൻ്റെ ഭൂപടത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ വിനോദ് ഭട്ട് ഹാജരായി. സംസ്ഥാനത്തിന് വേണ്ടി ഗവൺമെൻ്റ് പ്ലീഡറും കേരള സർവകലാശാലയ്ക്കും വൈസ് ചാൻസലർക്കുംവേണ്ടി അഡ്വക്കേറ്റ് തോമസ് എബ്രഹാമും കോടതിയിൽ ഹാജരായി.
Discussion about this post