പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെയും വധിക്കുമെന്ന് പറഞ്ഞ് ഐ.എസിന്റെ ഭീഷണിക്കത്ത്. ഗോവ പോലീസിനാണ് ഭീഷണിക്കത്ത് ലഭിച്ചത്.
കത്തിനെക്കുറിച്ച് ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. കത്തില്‍ ഐ.എസ്.ഐ.എസ് എന്ന് കുറിച്ചിട്ടുള്ളതായി ഗോവ പോലീസ് പറഞ്ഞു. രാജ്യത്തെ ഗോവധനിരോധനത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു ഭീഷണി. കത്തിലെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ട്.എല്ലാ ഏജന്‍സികളും കത്തിനെക്കുറിച്ച് അന്വേഷിച്ചുവരുന്നുണ്ടെന്നും ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും ഗോവ പോലീസ് അറിയിച്ചു.
Discussion about this post