ലക്നൗ : ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോഡയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദ്ശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം . കോൺഗ്രസ് നേതാവ് സാം പിത്രോഡ രാജ്യത്ത് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. അങ്ങേയറ്റം ലജ്ജാകരമാണ്. 140 കോടി ഇന്ത്യക്കാരെയാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നത്. ഇതിന് കോൺക്രസ് മാപ്പ് പറയുക തന്നെ വേണം എന്ന് യോഗി പറഞ്ഞു.
ഇതിലൂടെ മനസ്സിലാകുന്നത് കോൺഗ്രസിന് രാജ്യത്തോടുള്ള നിലപാടാണ്. രാജ്യത്തെ വിഭജിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസിസിന്. സ്വാതന്ത്രത്തിന് ശേഷവും ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കുക എന്നതാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത്. കോൺഗ്രസിന്റെ ചിന്താഗതികൾ വളരെ അപകടകരമാണ്. രാജ്യത്തെ തെക്ക് വടക്ക് പടിഞ്ഞാറ് കിഴക്ക് എന്നീ നാല് ഭാഗങ്ങളായി തിരിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ അപകടകരമായ മാനസികാവസ്ഥയാണ്. സാം പിത്രോഡയുടെ പ്രസ്താവനയോട് തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവർ ആഫ്രിക്കാരെ പോലെയും ആണെന്നായിരുന്നു സാം പിത്രോഡയുടെ വിവാദ പരാമർശം. പിത്രോഡയുടെ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലും പിത്രോഡയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ തകർക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
Discussion about this post