കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം നടന്നത്. ടാറിങ്ങ് ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്.
കറുകച്ചാൽ സ്വദേശി ബിനോ മാത്യു ആണ് ടാറിങ്ങ് ജോലിക്കിടെ ഇടിമിന്നലേറ്റ് മരിച്ചത്. 37 വയസ്സായിരുന്നു.
രണ്ടുദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിയോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. വ്യാഴാഴ്ചയും രണ്ടു ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
Discussion about this post