ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി പ്രാർത്ഥനയോടെ രാജ്യം.റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്.12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർത്ഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി.
പ്രസിഡൻ്റ് റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയാൻ ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളും സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നലെയാണ് അപകടത്തിൽ പെട്ടത്. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലാണ് അപകടം സംഭവിച്ചത്.
Discussion about this post