കൊച്ചി: കൊച്ചിയിൽ വൻ സാധ്യതകളുമായി ലുലു ഗ്രൂപ്പിന്റെ ഐ ടി ടവർ പ്രവർത്തന സജ്ജമാകുന്നു. ഇതോടു കൂടി ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികൾക്ക് കേരളത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യമാണ് കൊച്ചിയില്‍ ഒരുങ്ങുന്നത്. കൊച്ചിയിലെ സ്മാര്‍ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പണികഴിപ്പിക്കുന്ന ഐടി ടവറാണ് കേരളത്തിന് വെളിയിൽ കഴിയുന്ന അനവധി ഐ ടി ജോലിക്കാർക്ക് ആശ്വാസമേകാൻ പോകുന്നത്
15000 കോടി രൂപ മുതല്‍മുടക്കില്‍ പണിയുന്ന ഐടി ടവർ വരുന്നതോടെ കേരളത്തിലെ ഐടി രംഗത്തിന്റെ പുത്തന്‍ സാദ്ധ്യതകളിലേക്ക് വഴിതുറക്കാന്‍ കഴിയും. 150 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. അധികം വൈകാതെ തന്നെ ഐടി കമ്പനികളുമായി കരാറിലെത്താന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത് . വിവിധ കമ്പനികളുമായി കരാറിലെത്തുന്ന മുറയ്ക്ക് ബാക്കിയുള്ള നിര്‍മാണം അവരുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും പൂര്‍ത്തിയാക്കുക.
Discussion about this post