ടെഹ്റാൻ : ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു.
ലെബനനിലെ ഹിസ്ബൊള്ള തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സി പേജർ കൈവശം വച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ അഭ്യൂഹം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാൻ വ്യക്തമാക്കിയത് . സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് . മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു. ആ സമയത്ത് തന്നെ ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരിന്നുവെങ്കിലും, ഇറാൻ തള്ളിക്കളയുകയായിരുന്നു.
Discussion about this post