ഹൈദരാബാദ്: മദ്യലഹരിയിൽ വഴിയിൽ കിടന്ന പെരുമ്പാമ്പിനെ എടുത്ത് തോളത്തിട്ട് യുവാവ്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആണ് സംഭവം. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ പക്കൽ നിന്നും പാമ്പിനെ മോചിപ്പിച്ചത്.
ട്രക്ക് ഡ്രൈവറാണ് യുവാവ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ പാമ്പിനെ കണ്ടത്. മദ്യലഹരിയിൽ ആയ ഇയാൾക്ക് വീട്ടിലേക്കുള്ള വഴി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ചെറിയൊരു കെട്ടിടത്തിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു. ഇതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും മലമ്പാമ്പ് ഇഴഞ്ഞ് വന്നത്. മദ്യപിച്ച് ലക്ക് കെട്ട ഇയാൾ പെരുമ്പാമ്പിനെ എടുത്തുകൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഇതിനെ സ്വന്തം ശരീരത്തിൽ ചുറ്റി. തോളത്തിട്ടു. സംഭവം കണ്ട നാട്ടുകാർ യുവാവിനോട് പാമ്പിനെ താഴെയിടാൻ പറഞ്ഞെങ്കിലും യുവാവ് കേട്ട ഭാവം നടിച്ചില്ല. ഇതിനിടെ പാമ്പ് ഇയാളുടെ അരയിൽ മുറുക്കാൻ തുടങ്ങിയിരുന്നു.
ഇത് കണ്ട പ്രദേശവാസികൾ ബലമായി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറെ പാടുപെട്ടായിരുന്നു നാട്ടുകാർ ഇയാളെ രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
మద్యం మత్తులో ఉన్న వ్యక్తిపైకి ఎక్కిన కొండచిలువ.. కాపాడిన స్థానికులు
కర్నూలు – అవుకు మండలం సింగనపల్లికి చెందిన లారీ డ్రైవర్ డ్యూటీ దిగి ఫుల్లుగా మద్యం సేవించాడు.
మద్యం బాగా ఎక్కడంతో ఇంటికి వెళ్లలేక.. ఓ చోట అరుగుపై కూర్చున్నాడు. మద్యం మత్తులో తూగుతూ ఉండిపోయాడు.
అయితే పక్కనే… pic.twitter.com/0oYLcrwnXU
— Telugu Scribe (@TeluguScribe) October 15, 2024
Discussion about this post