ഭോപ്പാല്‍: മധ്യപ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. വനത്തിലെത്തിയ വിനോദസഞ്ചാരികള്‍ പുലിയെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണം. യുവാക്കളെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷാദോള്‍ പ്രദേശത്തെ സൗത്ത് ഫോറസ്റ്റ് ഡിവിഷന് റേഞ്ചില്‍ ഞായറാഴ്ചയാണ് സംഭവം. ഷാദോള്‍ റേഞ്ചിലെ സോന്‍ നദിക്ക് സമീപം എത്തിയതാണ് ടൂറിസ്റ്റുകളുടെ സംഘം. ഇതില്‍ മൂന്ന് യുവാക്കള്‍ക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന പുലിയോട് ആള്‍ക്കൂട്ടം അടുത്തേയ്ക്ക് വരാന്‍ ആവര്‍ത്തിച്ച് പറഞ്ഞ് പ്രകോപിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. ഇതിന് പിന്നാലെയാണ് പുലി ഓടിവന്ന് യുവാക്കളെ ആക്രമിക്കുകയായിരുന്നു്. രണ്ട് പേരെ ആക്രമിക്കുകയും മൂന്നാമത്തെ യുവാവിനെ നിലത്തേക്ക് വലിച്ചിഴച്ച് കടിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു.
ഒപ്പമുള്ള മറ്റു ടൂറിസ്റ്റുകള്‍ ഒച്ചവെയ്ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ പുലി കാട്ടില്‍ മറയുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
8 persons hurt in leopard attacks in 3 areas of MP’s Shahdol district in last 2 days. On Sunday, 3 persons, including a police ASI and a woman were critically wounded in leopard attack at Shobha Ghat picnic spot. It’s video is viral. @NewIndianXpress @santwana99 @TheMornStandard pic.twitter.com/KvewDsTP8g
— Anuraag Singh (@anuraag_niebpl) October 21, 2024
Discussion about this post