പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വാദിച്ചത്.
ഡിസംബർ 25നാണ് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.
അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേൽത്തട്ടിലുളള ഹരിതയെന്ന പെൺകുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
Discussion about this post