കൊച്ചി: ലാവ്ലിന് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മുന്‍ ഊര്‍ജ സെക്രട്ടറിയും കേസിലെ പ്രതിയുമായ എ. ഫ്രാന്‍സിസ് ആണ് ഹര്‍ജി നല്‍കിയത്.
ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാരിനു കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നും സിബിഐക്ക് മാത്രമേ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ അവകാശമുള്ളൂവെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഇക്കാര്യത്തില്‍
പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നു ഹര്‍ജിയുടെ പ്രാഥമിക വായനയില്‍തന്നെ വിലയിരുത്താമെന്നു കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
Discussion about this post