തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്കെന്ന് സൂചന. ജോസഫ് വിഭാഗത്തിലെ നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി.
ഇക്കാര്യത്തില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന. യുഡിഎഫ് വിട്ടുവന്നാല്‍ ഘടകകക്ഷിയാക്കാമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പി.ജെ.ജോസഫ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, കേരള കോണ്‍ഗ്രസിലെ ഭിന്നത തണുപ്പിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും അങ്ങനെ കിട്ടുന്നത് ഇരുവിഭാഗവും പങ്കിട്ടെടുക്കാമെന്നുമാണ് ധാരണയായിരിക്കുന്നത്.
Discussion about this post