ന്യൂഡല്‍ഹി: 2025 ജനുവരി മാസത്തില്‍ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ചില പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. ഇത്തവണ റിപ്പബ്ലിക് ദിനം ഞായറാഴ്ചയാണ്.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരി മാസത്തില്‍ മൊത്തം 15 ബാങ്ക് അവധികള്‍ വരുന്നത്.
ജനുവരി ഒന്ന് : ബുധനാഴ്ച – പുതുവര്‍ഷദിനം- രാജ്യമൊട്ടാകെ അവധി
ജനുവരി അഞ്ച്: ഞായറാഴ്ച
ജനുവരി ആറ്: തിങ്കളാഴ്ച- ഗുരു ഗോബിന്ദ് സിങ് ജയന്തി- പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ അവധി
ജനുവരി 11- രണ്ടാം ശനിയാഴ്ച
ജനുവരി 12- ഞായറാഴ്ച
ജനുവരി 13- തിങ്കളാഴ്ച- പഞ്ചാബിലും മറ്റു ചില സംസ്ഥാനങ്ങളിലും അവധി ( Lohri festival)
ജനുവരി 14- ചൊവ്വാഴ്ച- പൊങ്കല്‍, മകരസംക്രാന്തി-തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും അവധി
ജനുവരി 15- ബുധനാഴ്ച- തിരുവള്ളുവര്‍ ദിനം- തമിഴ്നാട്ടില്‍ അവധി
ജനുവരി 19- ഞായറാഴ്ച
ജനുവരി 23- വ്യാഴാഴ്ച- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷിക ദിനം- ചില സംസ്ഥാനങ്ങളില്‍ അവധി
ജനുവരി 25- നാലാം ശനിയാഴ്ച
ജനുവരി 26- ഞായറാഴ്ച, റിപ്പബ്ലിക് ദിനം
ജനുവരി 30- വ്യാഴാഴ്ച- സിക്കിമില്‍ അവധി ( Sonam Losar)
Discussion about this post