തിരുവനന്തപുരം: പാര്‍ട്ടി വിട്ട വിമതരുടെ നടപടിയോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്. അവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാമായിരുന്നു. ജോസ് കെ.മാണിയുടെ മന്ത്രിസ്ഥാനത്തിനായി ബി.ജെ.പി-മാണി ചര്‍ച്ച നടന്നെന്ന് വിശ്വസിയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, പി.സി ജോസഫ്, കെ.സി ജോസഫ് എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മാണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജ്ജും ഉന്നയിച്ചത്.
2010 തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലത്താണ് 23 വര്‍ഷത്തെ ശത്രുത വെടിഞ്ഞ് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസില്‍ ലയിച്ച് പാര്‍ട്ടി ഒന്നായത്. അത് വീണ്ടും രണ്ടായി തന്നെ പിരിയുമ്പോള്‍ പി.ജെ.ജോസഫ് അവര്‍ക്കൊപ്പമില്ല എന്നതാണ് ഈ പിളര്‍പ്പിന്റെ പ്രധാന സവിശേഷത.
പഴയ ജോസഫ് വിഭാഗത്തിലെ സിറ്റിങ് എം.എല്‍.എമാരായ മോന്‍സ് ജോസഫും, ടി.യു കുരുവിളയും ഈ പിളര്‍പ്പിലും ജോസഫിനൊപ്പം ഐക്യമുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുമുണ്ട്.
Discussion about this post