സാമ്പത്തിക ആവശ്യള്‍ക്ക് വ്യക്തി ഗത ലോണുകള്‍ വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇതേക്കുറിച്ച് നിരവധി സംശയങ്ങളുണ്ടായിരിക്കും. അതിലൊന്നാണ് ഇങ്ങനെയൊരു ലോണ്‍ ലഭിക്കാന്‍ എത്ര ശമ്പളം വേണമെന്നത്. ഇക്കാര്യത്തില്‍ പല ബാങ്കുകള്‍ക്കും പല നയമാണെങ്കിലും പൊതുവെ 15,000 രൂപ മുതല്‍ 30,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ളവര്‍ക്കാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുക. എന്നാല്‍ വായ്പ്പാത്തുക, കാലാവധി, അപേക്ഷകന്റെ ക്രെഡിറ്റ് ചരിത്രം എന്നിവ കൂടി പരിശോധിച്ച ശേഷമായിരിക്കും തുക നല്‍കുന്നത്.
പ്രതിമാസ വേതനം കുറവാണെങ്കിലും വായ്പ നല്കാന് ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകാറുണ്ട്. സ്ഥിരതയോടെ നിശ്ചിത കാലയളവില്‍ വരുമാനം ഉണ്ടാകുന്നു എന്നതാണ് കാരണം. അതേ സമയം തൊഴില്‍ മേഖലയിലെ സ്ഥിരതയും വായ്പാ അനുമതിയില്‍ പ്രധാനപ്പെട്ട ഒരു ഘടകമായി മാറാറുണ്ട്.
സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, പ്രഫഷണല്‍സിനും ഒരു പോലെയല്ല വ്യക്തിഗത വായ്പകള്‍ അനുവദിക്കാറുള്ളത്. സ്വയം തൊഴില്‍/ബിസിനസ് ചെയ്യുന്നവരുടെ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്നതിനാല്‍ ഇവര്‍ ഉയര്‍ന്ന വരുമാനത്തിനുള്ള തെളിവുകള്‍ കൂടി നല്‍കേണ്ടതായി വരും. ഇത്തരത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 4-5 ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കേണ്ടതാണ്.
വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21-25 വയസ്സാണ്. ഉയര്‍ന്ന പ്രായപരിധി 60-65 വയസ്സ് വരെയാണ്. ശമ്പള വരുമാനക്കാര്‍ കുറഞ്ഞത് 1-2 വര്‍ഷമെങ്കിലും ഒരു സ്ഥാപനത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്തവരെങ്കില്‍ വായ്പ അനുവദിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിക്കും. ക്രെഡിറ്റ് സ്കോര്‍ 750ന് മുകളില്‍ ഉള്ളവര്‍ക്ക് പൊതുവെ കുറഞ്ഞ പലിശ നിരക്കുകളില്‍ വായ്പ നല്‍കാറുണ്ട്.
താമസിക്കുന്ന വിലാസം, നിലവിലെ ബാധ്യതകള്‍ തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിശോധിച്ച ശേഷം മാത്രമായിരിക്കും ലോണ്‍ അനുവദിക്കുന്നത്.
Discussion about this post