ഇന്ന് എല്ലാവരും സമൂഹമാദ്ധ്യമങ്ങളിൽ സജീവരാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പ്രായത്തിന് ഒന്നും ഇപ്പോൾ കാര്യമില്ല. മിക്ക ഒഴിവ് സമയങ്ങൾ ചിലവിടുന്നത് ഇൻസ്റ്റയിലെ റീലുകൾ കണ്ട് തന്നെയാണ്. എന്നാൽ ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാം പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാൻ പോവുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് മേധാവി മൊസേരി ജീവനക്കാരോട് ഇതിനെ സംസാരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു . എന്നാൽ മെറ്റാ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.
170 മില്യൺ യുഎസുകാർ ഉപയോഗിക്കുന്ന ടിക് ടോക്കിനെ ചൈന ചാരപ്രവർത്തനത്തിനും രാഷട്രീയ കൃത്രിമങ്ങൾക്കും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ബൈഡൻ നിരോധിച്ചത്. ഇത് അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റവുമായി എതിരാളികൾ വിശേഷിപ്പിച്ചിരുന്നു.
ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ മെറ്റ ലാസോ എന്ന ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് വലിയ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി പിന്നീട് അത് അടച്ചുപൂട്ടി.
Discussion about this post