തൊടുപുഴ: പരിസ്ഥിതി നാശത്തിനെതിരെ പോരാടണമെന്ന് വത്തിക്കാനും, ആഗോള ക്രൈസ്തവ സഭകളും ആഹ്വാനം ചെയ്യുമ്പോഴും, പരിസ്ഥിതി നാശത്തിനെതിരെ കെസിബിസി പോലുള്ള സഭ സംഘടനകള്‍ പ്രമേയം പാസാക്കുമ്പോഴും ഇതെല്ലാം അവഗണിച്ച് കുന്നിടിച്ച് പള്ളി പണിയുകയാണ് പലയിടത്തും സഭ വിശ്വാസികള്‍. ഇടുക്കി കല്ലാര്‍കുട്ടി സെന്റ് ജോസഫ് ഇടവക നിര്‍മ്മിച്ചിരിക്കുന്ന പള്ളിയാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം. കല്ലാര്‍കുട്ടി മാങ്കുളം റോഡിലെ ഒരു മല പകുതിയോളം ഇടിച്ചാണ് സഭ ഇവിടെ പുതിയ പള്ളി നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പള്ളി ഏപ്രില്‍ രണ്ടിന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലാണ് വെഞ്ചരിക്കുന്നത്.
കല്ലാര്‍കുട്ടിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ പള്ളിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കോടതി വിധികളും വേണ്ടെന്ന വാദവുമായി സഭകള്‍ രംഗത്തെത്തുന്നത് ഇത്തരം പള്ളി നിര്‍മ്മാണത്തിനും മറ്റും വേണ്ടിയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
Discussion about this post