തിരുവനന്തപുരം: പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മ്മികതയ്ക്കും മാന്യതയ്ക്കും സ്ഥാനമുണ്ടെന്ന് വിചാരിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരരംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഒരു മുഖ്യമന്ത്രിക്കെതിരെയും ഉണ്ടാകാത്ത തരത്തിലുള്ള ആരോപണങ്ങളാണ് ഉമ്മന്ചാണ്ടിക്കെതിരെയുള്ളത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ സ്ത്രീ പീഡനത്തിന് കേസ് എടുക്കണം. ഉമ്മാന്ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് നിയമവ്യവസ്ഥയെ ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് ധാര്‍മികത ആവശ്യമില്ലെന്ന കീഴ്വഴക്കം യുഡിഎഫ് ഭരണം സൃഷ്ടിച്ചെന്നും കുമ്മനം ആരോപിച്ചു.
Discussion about this post