പത്രപ്രവര്‍ത്തകനെതിരെ തെമ്മാടിത്തം എന്ന് പറഞ്ഞത് പിന്‍വലിച്ചും,
, ലാവ്ലിന് കേസില്‍ അടുത്ത വിധി വരെ എന്ന പിണറായി വിജയനെതിരായ പരാമര്‍ശം തിരുത്തിയും വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക്
കുറിപ്പുകള്‍.
നേരത്തെ ലാവ്ലിന് കേസില്‍ ഇപ്പോള്‍ നിലവിലുള്ള കോടതി വിധിയെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ വി,എസ് അടുത്ത ഒരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ അത് തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത വിധിവരെ എന്ന പ്രയോഗം ചില വിമര്‍ശനം ഉണ്ടാക്കുമെന്ന് വ്യക്തമായതോടെ ഈ പരാമര്‍ശം മണിക്കൂറുകള്‍ക്ക് ശേഷം വി.എസ് തിരുത്തി. കോടതി വിധി താന്‍ അംഗീകരിക്കുന്നുവെന്നാക്കി പോസ്റ്റ് ചുരുക്കി. പിണറായിയ്ക്കായി വിഎസിന്റെ തിരുത്തിന് പിന്നാലെ സ്വയം വിമര്‍ശനം എന്ന തലക്കെട്ടില്‍ അടുത്ത ഫേസ്ബുക്ക് പോസ്റ്റും പുറത്ത് വന്നു,
വിഎസിന് മുഖ്യമന്ത്രിമോഹമുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തയോടുള്ള പ്രതികരണമായി എക്സപ്രസ് ലേഖകന്റേത് ശുദ്ധ തെമ്മാടിത്തം എന്ന പദപ്രയോഗം നടത്തിയത് നിരുപാധികം പിന്‍വലിക്കുന്നുവെന്ന വിഎസ് കുറിച്ചു,
‘കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നില്‍ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന് ഞാന്‍ ഒരു പോസ്റ്റില്‍ എന്നോട് തന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തില്‍ എനിക്കുതന്നെ അബദ്ധം പറ്റി. ഞാന്‍ പോസ്റ്റില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആര്‍ച്ച്ബിഷപ്പിന്റെ സ്ഥിതിയിലാണ് ഞാനുമിപ്പോള്‍. ഇത്തരം അബദ്ധം ഇനി ആവര്‍ത്തിക്കില്ല.-‘-എന്നും വിഎസ് ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റുകള്‍-
[fb_pe url=”https://www.facebook.com/OfficialVSpage/posts/1582670098710490″ bottom=”30″]
[fb_pe url=”https://www.facebook.com/OfficialVSpage/posts/1582534862057347″ bottom=”30″]
Discussion about this post