തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
അഭിഭാഷകനായ വി. അശോകനാണ് പരാതിക്കാരന്.
ഉമ്മന്‍ ചാണ്ടി 31 അഴിമതിക്കേസുകളിലും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനക്കെതിരെയാണ് പരാതി.
വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോപണമെന്നും പരാതിയില്‍ പറയുന്നു.വിഎസിന്റെ നുണ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post