ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാന വിഷയം കോഴ വാങ്ങിയതാരെന്ന ചോദ്യത്തിന്റെ ഉത്തരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് മുന്‍ സര്‍ക്കാരാണ്. 125 കോടിയുടെ കോഴ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നതായി ഇറ്റാലിയന്‍ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ ഹൈക്കോടതിയില്‍ ചില പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ പക്കല്‍നിന്ന് ഒന്നും വാങ്ങിയിട്ടില്ലെന്നും പരീക്കര്‍ പറഞ്ഞു.
Discussion about this post