കണ്ണൂര്‍; യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.പി.അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ നാല് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ കതിരൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
ഉരുവച്ചാല്‍ പെരിഞ്ചേരി സ്വദേശികളായ ആശാരിപ്പറമ്പത്ത് സജീവന് , കൊലകുന്നമ്പറത്ത് ജയകൃഷ്ണന് , തുഷാരത്തില്‍ രമിത്ത് , കുഴിക്കല്‍ മാവുള്ളമൊട്ടയില് അനീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.തിങ്കളാഴ്ച വൈകിട്ട് പൊന്ന്യം കുണ്ടുചിറ ടി.വി.അനന്തന് നായര്‍ സ്മാരക ക്ലബിനു സമീപമാണ് സംഭവം.സമീപത്തെ മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന അബ്ദുള്ളക്കുട്ടി ക്ലബ്ബിനു സമീപം നില്ക്കുന്നവരുടെ അടുത്തേക്ക് ചെല്ലുകയും കൈകൊടുക്കുകയും ചെയ്തു. ഇതിനിടെ കാറിലെത്തിയവര്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
അബ്ദുള്ളക്കുട്ടിയോടൊപ്പം ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.ജി.ശാന്ത, ഐ.എന്‍.ടി.യു.സി. നേതാവ് പി.ജനാര്ദ്ദനന്, റഷീദ്, മൊയ്തീന് എന്നിവരുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. സുരേന്ദ്രന് കല്യാടന്‍ പ്രതികളെ അറസ്റ്റുചെയ്തു.
Discussion about this post