ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടു സംബന്ധിച്ച അഴിമതിയാരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഇറ്റാലിയിലെ മിലന് കോര്‍ട്ട് അപ്പീലിന്റെ വിധിന്യായത്തില്‍ പരാമര്‍ശിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. അഴിമതിയാരോപണത്തെക്കുറിച്ച് ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു പ്രതിരോധമന്ത്രി. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
ഈ അഴിമതിയുടെ നേട്ടം ആര്‍ക്കൊക്കെ കിട്ടിയെന്ന് രാജ്യത്തിനറിയണം. അദൃശ്യ കരങ്ങളായിരുന്നു ഹെലികോപ്ടര്‍ ഇടപാടിനെ മുന്നോട്ടു കൊണ്ടുപോയത്. 2013 മാര്‍ച്ചില്‍ കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ എഫ്ഐആറില്‍ സിബിഐയും 2014 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി)
അന്വേഷണം നടത്തിയിരുന്നില്ല. അദ്യശ്യ കരങ്ങളുടെ ഇടപെടല്‍ മൂലമായിരുന്നു സിബിഐയും ഇഡിയും നിര്‍ജീവമായതെന്നും പരീക്കര്‍ പറഞ്ഞു.
Discussion about this post