ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കമ്പനിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് സൃഷ്ടിച്ചുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍. അഴിമതിയുമായി ബന്ധപ്പെട്ട് 2013 മാര്‍ച്ചില്‍ സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ആ വര്‍ഷം ഡിസംബര്‍ വരെ ഇതിന്റെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) ലഭിച്ചിരുന്നില്ല. അഴിമതിയാരോപണം ഉയര്‍ന്നശേഷം തെളിവുകളുണ്ടായിട്ടും കമ്പനിക്കെതിരെ യുപിഎ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
2014-ല്‍ അരുണ്‍ ജയ്റ്റ്ലി പ്രതിരോധമന്ത്രിയായ ശേഷമാണ് ഇഡി ഇടപാടില്‍ നടപടിയെടുക്കുന്നത്. 2012 ഫെബ്രുവരിയില്‍ തന്നെ ഇടപാടില്‍ അഴിമതിയുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നിട്ടും ഡിസംബറില്‍ മൂന്നു ഹെലികോപ്ടറുകള്‍ ഇറക്കുമതി ചെയ്തു. ഇടപാട് 2012-ല്‍ തന്നെ ഇടപാട് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും പരീക്കര്‍ പറഞ്ഞു. ബിജെപി എംപി അനുരാഗ് താക്കൂറാണ് വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കലിന് സഭയില്‍ നോട്ടിസ് നല്‍കിയത്.
Discussion about this post