ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പോലിസിനെ വെട്ടിച്ച് കടന്ന മുഹമ്മദ് സാജിദ് ഇന്ത്യന്‍ ജിഹാദികളുള്പ്പെട്ട ഐഎസ് വീഡിയൊവിലുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഐസിസ് ഭീകരര്‍ പുറത്ത് വിട്ട വീഡിയൊവിലാണ് രണ്ടു പേരും ഉള്ളത്. 2008ലെ ബട്ലാ ഹൗസ് റെയ്ഡിന് മിനിറ്റുകള്‍ക്ക് മുമ്പ് അവിടെ നിന്ന് രക്ഷപ്പെട്ടയാളാണ് മുഹമ്മദ് സാജിദ് ഏലിയാസ്. ഇന്ത്യന്‍ മുജാഹിദ് അംഗമായ ഇയാള്‍ നേപ്പാള്‍ വഴി ദുബായിലേക്ക് കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
പത്ത് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടുവെന്നായിരുന്നു എന്‍ഐഐ വിശ്വസിച്ചിരുന്നത്. ഇതോടെ ഇപ്പോള്‍ പുറത്ത് വന്ന വീഡിയൊ ഒരു വര്‍ഷം മുമ്പ് ഉള്ളതാണെന്ന സംശയവും ഏജന്‍സിയ്ക്കുണ്ട്. 25 മിനിറ്റുള്ള വീഡിയൊവില്‍ ബാബ്റി മസ്ജിദ് തകര്‍ത്തവരെയും. കശ്മീരില്‍ മുസ്ലിം സഹോദരരെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്നും ആഹ്വാനം ചെയ്തിരുന്നു. വീഡിയൊവിലുള്ള മറ്റ് നാല് പേരെ കുറിച്ചും എന്‍ഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. യുപിയിലെ സന്ജാര്പൂരില് നിന്നുള്ള അബു റാഷിദ് എന്നയാളാണ് ഒരാള്‍. ഹൈദരാബാദ് സ്വദേശിയായ റഹ്മാന് എന്നയാളും, മഹാരാഷ്ട്ര സ്വദേശി ഫഹദ് തന്‍വീര്‍ ഷേയ്ഖ്, എന്നിവരും വീഡിയൊവിലുള്ളതായി എന്‍ഐഎ സംശയിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയൊവിലുള്ള തീവ്രവാദികളെ കുറിച്ച് എന്‍ഐഎ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post