ബത്തേരി: പാണക്കാട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്. അദ്ദേഹം മുസ് ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആണെന്നും പാര്‍ട്ടിയുടെ നേതാവിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാമില്ലേയെന്നും അദ്ദേഹം ചോദിച്ചു. സമൂഹമാധ്യമം വഴി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച സിപിഎം പ്രവര്ത്തകന് മഹല്ല് കമ്മിറ്റി ഊര് വിലക്ക് കല്പ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയരാജന്. വിലക്കേര്‍പ്പെടുത്തിയ നടപടി പ്രാകൃതമാണെന്നും പ്രാകൃതമാണെന്നും ജയരാജന് ആരോപിച്ചു. വിമര്‍ശനം ലീഗ് നേതാവിന്റെ അന്തസ് കുറക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുകയല്ലേ നല്ലതെന്നും ജയരാജന് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകനായ അമ്പലവയല്‍ ആനപ്പാറ സ്വദേശി ലബീബ് ലീഗിനെതിരെ പ്രചരിപ്പിച്ച ചിത്രമാണ് നരിക്കുണ്ട്, ആനപ്പാറ ജുമ മസ്ജിദ്ദ് കമ്മറ്റിയുടെ വിലക്കില്‍ കലാശിച്ചത്. വോട്ടെടുപ്പ് ദിവസം കോലീബി സഖ്യത്തെ കളിയാക്കിക്കൊണ്ട് ലബീബ് തനിക്ക് ലഭിച്ച ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ലബീബിന്റെ പ്രവൃത്തികള്‍ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് കാട്ടിയാണ് മഹല്ല് കമ്മിറ്റി ഊര് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഊരുവിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ലബീബിന്റെ വിവാഹച്ചടങ്ങളില്നിന്ന് ആനപ്പാറ മഹല്ല് കമ്മിറ്റിയും ചെറിയൊരു ശകമാനം പേരും വിട്ടുനിന്നു. തുടര്‍ന്നാണ് ലബീബിനെ വിലക്കികൊണ്ട് മഹല്ല് കമ്മിറ്റി പുറത്തിറക്കിയ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിവാഹചടങ്ങിള് ഉസ്താദ് പങ്കെടുക്കാത്തതും പള്ളി കമ്മറ്റിയുടെ വിലക്കും ഞെട്ടലുണ്ടാക്കുന്നതാണെന്നും എം.വി ജയരാജന് പറഞ്ഞു.
Discussion about this post