ഹൈദരാബാദ്: സായുധസേനയില്‍ സ്ത്രീ-പുരുഷ തുല്യത യാഥാര്ത്ഥമാക്കുമെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നിയമനങ്ങള്‍ സൗന്ദര്യത്തിന്റെയോ, വര്‍ഗത്തിന്റെയോ പേരില്‍ ആകരുതെന്നും അദ്ദേഹം പറഞ്ഞു. ഡിണ്ടിഗല്ലില്‍ വ്യോമസേനയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകായിരുന്നു അദ്ദേഹം.
പടിപടിയായുള്ള പരിശ്രമത്തിലൂടെ കൂടുതല്‍ വനിതാ യുദ്ധവിമാന പൈലറ്റുകളെ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരവും, സാങ്കേതികവുമായുള്ള പ്രിതിബന്ധങ്ങള് ഉണ്ടെങ്കിലും സായുധസേനയില്‍ അടുത്ത വര്‍ഷത്തോടെ തുല്യത കൈവരിക്കാനാകും. സേനയില്‍ ചേരുന്ന വനിതകള്‍ക്കായുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും പരീക്കര്‍ പറഞ്ഞു.
Discussion about this post