ഇസ്ലാമാബാദ് : പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ചതില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കും പങ്കുണ്ടെന്ന് പാക്ക് ഭീകരവിരുദ്ധ കോടതി. ബേനസീര്‍ വധം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് മദ്രസ വിദ്യാര്‍ഥികള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കോടതിയെ അറിയിച്ചത്.
ബേനസീര്‍ വധത്തില്‍ ദാറുല്‍ ഉലൂം ഹക്കൈന എന്ന മദ്രസയിലെ വിദ്യാര്‍ഥികളെയാണ് പോലീസ് സംശയിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ക്യാമ്പയിന് സമയത്ത് ഭൂട്ടോ ഇവിടെ വന്നിരുന്നു.എന്നാല്‍ വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചതാണെന്നും മദ്രസയും കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്ന് മദ്രസ മേധാവി വൈസല് അഹമ്മദ് അറിയിച്ചു. കൊലപാതകത്തിന് കൂട്ടുനിന്നവരുമായി മദ്രസയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പാക്ക് മാധ്യമമായ ഡോണും റിപ്പോര്‍ട്ട് ചെയ്തു.റാവല്‍പിണ്ടിയിലെ അഡിയാല ജയില്‍ തയാറാക്കിയ പ്രത്യേക കോടതിയിലാണ് ബേനസീര്‍ ഭൂട്ടോ വധത്തിന്റെ വിചാരണ നടക്കുന്നത്. 2007ലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
Discussion about this post