പത്തനംതിട്ട: ആറന്മുളയില് വള്ളസദ്യക്കിടെ പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. രാജീവ്, വൈശാഖ് എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ സ്വദേശികളാണ് മരിച്ച രാജീവും വൈശാഖും. വള്ളസദ്യക്കെത്തിയ കീഴ്ച്ചേരിമേല്‍ പള്ളിയോടം പമ്പയാറ്റിലെ സത്രക്കടവില്‍ മറിഞ്ഞാണ് അപകടം ഉണ്ടായിരുന്നത്.
മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കരുണ്‍ നായര്‍ നേര്‍ച്ച വള്ളസദ്യ നടത്തുന്ന കീഴ്ചേരിമേല്‍ പള്ളിയോടം അമ്പലക്കടവിലേക്കടുക്കുന്ന സമയത്ത് മണല്പ്പുറ്റിലിടിച്ച് മറിയുകയായിരുന്നു. കരുണ്‍ നായരും അപകടത്തില്‍പെട്ട വള്ളത്തിലുണ്ടായിരുന്നു. അപകടം നടന്നയുടെനെ നാട്ടുകാരും മറ്റ് പള്ളിയോടങ്ങളിലെത്തിവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ മറ്റുള്ളവരെയെല്ലാം കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞു. പള്ളിയോടത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ എല്ലാവരും രക്ഷപെട്ടെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കാണാതായതായി സ്ഥിരീകരിച്ചത്.
രക്ഷാപ്രവര്ത്തനത്തിനായെത്തിയ ഫയര്‍ ഫോഴ്സിന് മതിയായ സംവിധാനങ്ങളില്ലാതിരുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ജലനിരപ്പ് അടിക്കടി ഉയരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ദര്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്.
Discussion about this post