ഡല്‍ഹി: ആര്.എസ്.എസിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ ദേശഭിമാനി ദിനപത്രം തെറ്റു തിരുത്തി മാപ്പ് പറയണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്കി. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ താക്കീത് നല്‍കിയിട്ടുണ്ട്. ബലിദാനികളുടെ കുടുംബസഹായനിധിയിലേയ്ക്കു സമാഹരിച്ച തുക തട്ടിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ചൂണ്ടിക്കാട്ടി് അര്.എസ്.എസ് ദേശാഭിമാനിക്കെതിരേ പരാതിയുമായി പ്രസ് കൗണ്‍സിലിനെ സമീപിച്ചിരുന്നു, വാര്‍ത്ത വ്യാജമെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഉത്തരവിടുകയായിരുന്നുവെന്ന് ആര്.എസ്.എസ്. വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യം നല്കിയ വ്യാജവാര്‍ത്തയുടെ അതേ പ്രാധാന്യത്തില്‍ ഉത്തരവു വന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുത്തിയ വാര്‍ത്ത പ്രസിദ്ധപ്പെടുത്തണമെന്നു പറഞ്ഞു കൊണ്ട് ദേശാഭിമാനിക്കു നിര്‍ദ്ദേശം നല്കാന് ഉത്തരവിട്ട് കൗണ്‍സില്‍ പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു.
ഹൈന്ദവാരാധനാലയങ്ങള്ക്കു സമീപം അന്യമതസ്ഥര്‍ നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തുവെന്ന വാര്‍ത്തയ്ക്കെതിരേ നല്കിയ പരാതിയും ഇതോടൊപ്പം പരിഗണിച്ചതായും ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചു. 2015 നവംബര്‍ 18, 19 തീയതികളില്‍ കണ്ണൂരില്‍ നടന്ന വികാസ് വര്‍ഗില്‍ വിവാദപ്രസ്താവന നടത്തിയതായാണ് ദേശാഭിമാനി വ്യാജവാര്‍ത്ത നല്‍കിയത്.
Discussion about this post