കൊച്ചി: തന്റെ അഭിഭാഷകനായി അഡ്വക്കേറ്റ് ബിജു ആളൂരിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിഷാ വധക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാം വിചാരണക്കോടതിയില്‍ അപേക്ഷ നല്കി.കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലെന്ന് അമീര്‍ ഉള് അപേക്ഷയില്‍ പറയുന്നു. ജയില്‍ സൂപ്രണ്ടു മുഖേനയാണ് അപേക്ഷ തയാറാക്കിയത്.
കഴിഞ്ഞ മാസം മുപ്പതിനാണ് അമീര്‍ ഉള് ഇസ്ലാം വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ നല്കാന് അപേക്ഷ തയ്യാറാക്കിയത്. കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് മുഖേനയാണ് കത്ത് തയാറാക്കിയത്. തനിക്ക് മലയാളമോ മറ്റ് ഭാഷയോ അറിയില്ലാത്തതിനാല്‍ താന്‍ പറഞ്ഞുനല്‍കിയ പ്രകാരം സഹതടവുകാരെക്കൊണ്ട് എഴുതിക്കുകയാണെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
തന്റെ കേസ് ഏറ്റെടുക്കാന്‍ നേരത്തെ അഡ്വ.ബിജു ആളൂര്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അനുമതി നല്‍കിയില്ലന്ന് അമീര്‍ പറഞ്ഞു. കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ല. അഡ്വ.ആളൂര്‍ തനിക്കുവേണ്ടി വാദിക്കാന്‍ തയ്യാറുമാണ്. ഈ സാഹചര്യത്തില്‍ ആളൂരിനെ അനുവദിക്കണമെന്ന ്അപേക്ഷിക്കുന്നുവെന്നാണ് അമീറിന്റെ അപേക്ഷയില്‍ പറയുന്നത്. കേസ് ഏറ്റെടുക്കാന്‍ താന്‍ തയാറാണന്ന് അഡ്വ.ആളൂരും അറിയിച്ചിട്ടുണ്ട്.
Discussion about this post