വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 19 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജ്ഘാട്ട് പാലത്തിന് സമീപമാണ് അപകടം. ബാബ ജയ്ഗുരുദേവിന് ആദരം അര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജയ്ഗുരുദേവിന്റെ അനുയായികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് ആദരാഞ്ജലിയര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമാണ് വാരണാസി.
Deeply saddened by the loss of lives in the stampede in Varanasi. Condolences to the bereaved families. Prayers with those injured.
— Narendra Modi (@narendramodi) October 15, 2016
Discussion about this post