കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് നേരെ ആക്രമണമുണ്ടായത്. ഇരു കാലുകള്‍ക്കും സാരമായി പരുക്കേറ്റ ബിനോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘപരിവറിനൊപ്പം അണിനിരക്കുന്ന ന്യൂനപക്ഷങ്ങളെ സിപിഐഎം വേട്ടയാടുന്നതിന്റെ തെളിവ് ആണ് ഇതെന്ന് ബിജെപി ജില്ലാ സെക്രട്ടറി സത്യപ്രകാശ് പറഞ്ഞു.
Discussion about this post