ഡല്‍ഹി: രണ്ടായിരം രൂപ വരെ ഉപയോഗിക്കുന്നതിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല. ഇതുവരെ ഇത്തരം ഇടപാടുകള്‍ക്ക് 15 ശതമാനം നികുതി അടയ്ക്കണമായിരുന്നു. കറന്‍സി വ്യവസ്ഥയില്‍ നിന്നും ഡിജിറ്റല്‍ സമ്പത്ത് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിക്കായാണ് പുതിയ നടപടി സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ഇന്നു മുതലാണ് പുതിയ രീതി പ്രാബല്യത്തില്‍ വരിക.
500, 1000 നോട്ടുകള്‍ നിരോധിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് നികുതിയിളവുമായി സര്‍ക്കാരിന്റെ അടുത്ത നടപടി വന്നിരിക്കുന്നത്. വര്‍ഷാവസാനത്തോടെ സ്ഥിതിഗതികള്‍ നേരെയാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ബാങ്കുകളില്‍ മതിയായ പണം ലഭിക്കാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അതേസമയം നോട്ട് നിരോധിച്ച ശേഷമുള്ള ആദ്യ വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ തന്നെ ഭവന. വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.
Discussion about this post