വാഷിങ്ടണ്‍ :യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ്. ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കരുതെന്നും യുഎസ് ആവശ്യപ്പെട്ടു.ഒബാമയുടെ സന്ദര്‍ശനം നടക്കുന്ന സമയത്ത് ഭീകരര്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പാക്കിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് തരം തട്ടുകളായി സുരക്ഷ ഒരുക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 10,000 അര്‍ധ സൈനിക വിഭാഗത്തെ കൂടാതെ 80,000ല്‍ അധികം വരുന്ന ഡല്‍ഹി പോലീസും സുരക്ഷാ സംവിധാനങ്ങളൊരുക്കും.
ഒബാമയുടെ ഇന്ത്യ സന്ദര്‍ശന സമയത്ത് ഭീകരാക്രമണം ഉണ്ടായാല്‍ അത് രാജ്യത്തെ വിപരീതമായി ബാധിച്ചേക്കുമെന്ന് പാക്കിസ്ഥാന് ആശങ്കയുണ്ട്. യുഎസും ഇന്ത്യയും തമ്മില്‍ ബന്ധപ്പെടുന്നതിന് തയാറെടുക്കുമ്പോഴേല്ലാം പാക്കിസ്ഥാന്റെ തീവ്രവാദ സംഘടനകള്‍ ശക്തമായി പ്രതികരിക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് യുഎസിന്റെ നിര്‍ദേശം.
Discussion about this post