അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്ര കാര്‍ലോവിനെ വെടിയേറ്റ് മരിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദര്‍ശിക്കുമ്പോഴാണ് അക്രമി ആന്ദ്ര കാര്ലോവിനു നേര്‍ക്ക് കൈത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മാന്യമായി വസ്ത്രം ധരിച്ച അക്രമിയാണ് വെടിയുതിര്‍ത്തതെന്നും ആള്ളാഹു അക്ബര്‍, ആലപ്പോയെ മറക്കരുത് തുടങ്ങിയ വാക്കുകള്‍ അക്രമി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു കൊണ്ടാണ് ആക്രമണം നടത്തിയത്. രക്തത്തില്‍ കുളിച്ച് പിടഞ്ഞുവീണ ആന്ദ്രേ തല്‍ക്ഷണം മരിച്ചു. ആക്രമിയെ സുരക്ഷാഭടന്മാര് വെടിവെച്ചുകൊന്നതായി തുര്‍ക്കിയിലെ എന്‍.ടി.വി റിപ്പോര്‍ട്ടുചെയ്തു. ഇയാളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. സിറിയയിലെ റഷ്യന്‍ ഇടപെടലില്‍, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.
https://www.youtube.com/watch?v=BwSxcD5W8UA
Discussion about this post