ഛണ്ഡിഗഡ്: ഷേക്ക് ഹാന്‍ഡ് ഒഴിവാക്കി ഇനി മുതല്‍ കൈകള്‍ കൂപ്പുന്ന ഭാരത സംസ്കാരമായ നമസ്തേ ഉപയോഗിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് പന്നിപ്പനി ഉള്‍പ്പെടെയുള്ള നൂറുകണക്കിന് രോഗങ്ങള്‍ പകരാനുള്ള കാരണമാകുമെന്നാണ് മന്ത്രി പറയുന്നത്.
നിങ്ങള്‍ കുളിച്ച് ശുദ്ധമായതിന് ശേഷം മറ്റൊരാളുടെ വൃത്തിയില്ലാത്ത കൈകളില്‍ സ്പര്‍ശിക്കുന്നു. പിന്നീട് ദിവസം മഴുവന്‍ ഈ അഴുക്ക് നൂറുകണക്കിനാളുകള്‍ക്ക് കൈമാറുന്നു. അതുകൊണ്ട് ഈ വിദേശ സംസ്കാരത്തില്‍ നിന്നും മുക്തരാകണമെന്ന് അദ്ദേഹം ഹരിയാന നിയമസഭയില്‍ പറഞ്ഞു. പരസ്പരം സ്പര്‍ശിക്കാതെ തന്നെ നമസ്കാരവം, അല്ലാഹു അക്ബര്‍, സത് ശ്രീ അകാല്‍ തുടങ്ങി വിവിധ സംബോധനകള്‍ കൈമാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പര സമ്പര്‍ക്കത്തിലൂടെയും വായുവിലൂടെയുമാണ് പന്നിപ്പനി പോലുള്ള വൈറല്‍ രോഗം പകരുന്നത്.
രാജ്യത്ത് 1,500 പേരുടെ ജീവനെടുത്ത പന്നിപ്പനി 26,000 പേരില്‍ കണ്ടെത്തുകയും ചെയ്തു. ഹരിയാനയില്‍ 27 മരണവും 250 രോഗബാധിതരും മാത്രമാണുള്ളത്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്നും വിജ് പറഞ്ഞു.
Discussion about this post