കൊച്ചി: മട്ടാഞ്ചേരി പനയപ്പിള്ളി ക്രസന്റ് അനാഥാലയത്തില്‍ നിന്നും അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ഫസീല (13), നിഹാല തസ്മി (12), ഫാത്തിമ (8) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ കാണാതായത്. സഹോദരിമാരായ ഫസീലയും ഫാത്തിമയും കാസര്‍കോഡ് സ്വദേശികളും നിഹാല ലക്ഷദ്വീപ് സ്വദേശിനിയുമാണ്.
ഓര്‍ഫനേജ് അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി പോലീസ് കേസെടുത്തു. കുട്ടികളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04842224066, 94979 87106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post