തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിനെതിരെ കെബി ഗണേഷ് കുമാര്‍ എം.എല്‍.എ. മലയാള സിനിമയെ കുറിച്ച് കമലിന് ഒന്നും അറിയില്ല. മലയാള സിനിമ ഭരിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളാണ്, ഫോണില്‍ വിളിച്ചാല്‍ കമലിന് ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞു കൊടുക്കാം. ഇതൊന്നും അറിയാതെ അനാവശ്യ ആരോപണങ്ങള്‍ തനിക്കെതിരെ കമല്‍ ഉന്നയിക്കരുതെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ടെന്നും ഗണേഷ്കുമാര് എംഎല്‍എ വെളിപ്പെടുത്തി.
പുറത്തുപറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു. തനിക്കറിയാവുന്ന വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post