കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ മണികണ്ഠനില്‍ നിന്ന് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. കേസിലെ മുഖ്യപ്രതികളായ സുനിയും വിജീഷും തമിഴ്നാട്ടില്‍ ഒരുമിച്ചുണ്ടെന്ന വിവരം മണികണ്ഠനില്‍ നിന്ന് പോലീസിന് ലഭിച്ചു. കീഴടങ്ങണമെന്ന് തന്റെ ആവശ്യം ഇരുവരും തള്ളിയെന്നും, ഫോണ്‍ കോളില്‍ സംശയം തോന്നിയ സുനി ഫോണ്‍ കട്ട് ചെയ്തെന്നും മണികണ്ഠന് പോലീസിനോട് പറഞ്ഞു.
സുനിയുടെ കൈയിലുള്ളത് മാല വിറ്റ് കിട്ടിയ 10,000 രൂപ മാത്രമാണ്. സഹോദരിയെക്കൊണ്ട് പോലീസ് സുനിയെ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പള്‍സര്‍ സുനിക്ക് മാത്രമാണ് തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ബന്ധമുള്ളതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു മണികണ്ഠന് കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാതെയാണ് ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുന്നത്.
അതേ സമയം എറണാകുളത്തെ സുനിയുമായി ബന്ധമുള്ളവരുടെ വീടുകളില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.
Discussion about this post