ജനീവ: പാക്കിസ്ഥാനില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎന്‍ അപലപിച്ചു. ലാഹോറിലെ യുഹാനാബാദില്‍ ഇന്നലെ രണ്ടു ക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 15 പേര് മരിച്ചിരുന്നു. പാക്കിസ്ഥാനിലെ മത-ന്യൂനപക്ഷങ്ങള്‍ക്കു സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യുഹാനാബാദിലെക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര് മരിക്കുകയും 80 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെഹ്രിക് ഇ-താലിബാനില്‍നിന്നു വിഘടിച്ച ജമാ അത്ത്-ഉല്-അഹ്റാര്‍ എന്ന തീവ്രവാദ സംഘടനയാണ് ആക്രമണം നടത്തിയത്.
Discussion about this post