ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ ഉടമകള്‍. കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് അമിതാഭ് ബച്ചന് നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു എന്ന അഖിലേഷിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കോണ്‍ഗ്രസുമായുളള സഖ്യം സമാജ് വാദി പാര്‍ട്ടിയെ കൂടി ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അഖിലേഷിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം കുറ്റവാളികളാണ് ഇവര്‍ക്കായാണ് അദ്ധേഹം വോട്ട് ചോദിക്കുന്നത്, ഇത്തരത്തിലുളള സര്‍ക്കാരിനെയല്ല ഉത്തര്പ്രദേശിനാവശ്യമെന്നും നരേന്ദ്രമോദി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി അഖിലേഷ് യാദവിനോട് ആവശ്യപെട്ടു.
അഖിലേഷിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രസ്താവന ഗുജറാത്തികളെ അവഹേളിക്കുന്നതാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കഴുതകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും, അധികാരത്തിനായി പിതാവുമായി വടം വലി നടത്തുന്ന അഖിലേഷിനെക്കാള് ഭേദമാണ് കഴുതകളെന്നും ബിജെപി തിരിച്ചടിച്ചിരുന്നു.
Discussion about this post