വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. സി.എന്‍.എന്‍, ദ ന്യുയോര്‍ക്ക് ടൈംസ്, പൊളിറ്റിക്കോ, ദ ലോസ് ആഞ്ചലസ് ടൈംസ്, ബസ്ഫീഡ് എന്നീ മാധ്യമങ്ങള്‍ക്കാണ് പ്രസ് സെക്രട്ടറി സീന്‍ സ്പിന്സര് വിളിച്ച യോഗത്തില്‍ പ്രവേശനം നിഷേധിച്ചത്.
റോയിട്ടേഴ്സ്, ബ്ലൂംബെര്‍ഗ്, സിബിഎസ് തുടങ്ങി പത്തോളം മാധ്യമങ്ങളെ മാത്രമാണ് പ്രസ് റൂമില്‍ പ്രവേശിപ്പിച്ചത്. ഓഫ് കാമറയ്ക്കു മുന്നിലായിരുന്നു സ്പെന്‍സറുടെ പ്രസ്താവന. എല്ലാക്കാര്യങ്ങളും എന്നും കാമറയിലൂടെ നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു സ്പെന്‍സറുടെ മറുപടി. എന്നാല്‍ എന്തുകൊണ്ടാണ് ചില മാധ്യമങ്ങളെ വിലക്കിയതെന്ന് വ്യക്തമാക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. സംഭവത്തില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേറ്റ നാള് മുതല്‍ മാധ്യമങ്ങള്‍ക്കുനേരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മാധ്യമങ്ങള്‍ ‘വ്യാജവാര്‍ത്ത’ സൃഷ്ടിക്കുകയാണെന്നും അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്നുമാണ് ട്രംപ് വിമര്‍ശിച്ചത്. അതിനിടെ, ചില മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസും ടൈം മാഗസിനും ബ്രീഫിംഗ് ഹാളില്‍ നിന്നും പുറത്തുപോയി.
Discussion about this post