Tuesday, May 17, 2022
submit news: braveind[email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ജീന്‍സും ബനിയനുമിട്ട് പ്രലോഭിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണം’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ക്രിസ്ത്യന്‍ വൈദികന്‍

by Brave India Desk
Feb 26, 2017, 03:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram


അര്‍ദ്ധനഗ്‌നത കാണിക്കുന്ന ജീന്‍സും ഷര്‍ട്ടും ബനിയനും ധരിച്ച് പ്രലോഭിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണമെന്ന് ക്രിസ്ത്യന്‍ വൈദികന്‍. ദൈവത്തിന് നിന്ദ്യരായി നിന്ന് തീര്‍ന്നിട്ട് പള്ളിയില്‍ വന്നുകേറി കരംകുത്തി പിടിച്ച് അമ്മയേക്കാള്‍ കൂടുതല്‍ ഭക്തി കാട്ടിയാല്‍ പെണ്‍കുട്ടികള്‍ക്ക് കൃപ കിട്ടുമോയെന്നും വൈദികന്‍ ചോദിക്കുന്നു. സ്്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായുള്ള ക്രിസ്ത്യന്‍ വൈദികന്റെ സുവിശേഷ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.

ക്രിസ്ത്യന്‍ വൈദികന്റെ സുവിശേഷ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

Stories you may like

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ഓര്‍ത്തഡോക്സ് പള്ളി വികാരി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ ; ഹൈന്ദവ കുടുംബത്തിലെത്തിൽ പ്രാര്‍ത്ഥന നടത്താനെത്തിയ പുരോഹിതന്‍ പീഡനം നടത്തിയത് മുറിയടച്ചിട്ടുള്ള പ്രാര്‍ത്ഥനയ്ക്കിടെ

ചില പള്ളികളില്‍ ധ്യാനിപ്പിക്കാന്‍ ചെല്ലുമ്പോള്‍ പ്രത്യേകിച്ച് കുര്‍ബാന കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ വന്നുനില്‍ക്കുമ്പോള്‍ കുര്‍ബാന കൊടുക്കാനും തോന്നാറില്ല, ഇതുങ്ങളെ പള്ളിയില്‍ നിര്‍ത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ഒന്നുകില്‍ ഒരു ജീന്‍സ് ഇല്ലെങ്കില്‍ പാന്റ്സ്. ഷര്‍ട്ട്, ബനിയന്‍…ഇതില്‍ ഏതെങ്കിലും ഒന്നേ ഇടൂ. എന്നിട്ട് കയ്യില്‍ ഒരു മൊബൈലും കാണും തൂവാലയും കാണും. തലമുടി ചീകി റിബന്‍ കൊണ്ട് കെട്ടിയിട്ടുണ്ടാകില്ല. അത് പറപ്പിച്ചിട്ടുണ്ടാകും. എന്നിട്ട് ആരെയോ കാണിക്കാന്‍ വേണ്ടി ഇങ്ങനെ നില്‍പ്പാണ്. എന്തിനാ ആ സാധനം പള്ളിയില്‍ വന്നിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ഇവിടെയിരിക്കുന്ന സ്ത്രീ മക്കളോട് എന്റെ ചോദ്യം ഇതാണ്. ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റ്സും ഇടാന്‍ കത്തോലിക്കാ സഭ നിനക്ക് അധികാരം നല്‍കുന്നുണ്ടോ? പോട്ടെ കത്തോലിക്കാ സഭയെ ഒരു ഭാഗത്തേക്ക് നീക്കിനിര്‍ത്താം. പരിശുദ്ധ ബൈബിള്‍ നിനയ്ക്ക് അനുവാദം നല്‍കുന്നുണ്ടോ? ഇതേകുറിച്ച് എന്താണ് വചനം പഠിപ്പിക്കുന്നത്. നിയമാവര്‍ത്തന പുസ്തകം 22-ാം അധ്യായം അഞ്ചാമത്തെ വചനം…എല്ലാവരും കേള്‍ക്കണേ…സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടെയോ വസ്തം അണിയരുത്. അപ്രകാരം ചെയ്താല്‍ അവര്‍ ദൈവത്തിന് നിന്ദ്യരാണ്. ദൈവത്തിന് നിന്ദ്യരായി നിന്ന് തീര്‍ന്നിട്ട് പള്ളിയില്‍ വന്നുകേറി കരംകുത്തി പിടിച്ച് അമ്മയേക്കാള്‍ കൂടുതല്‍ ഭക്തി കാട്ടിയാല്‍ കൃപ കിട്ടുമോ? ചിന്തിച്ചേ…ഇന്ന് അനേകം പെണ്‍കുട്ടികളുടെ വരവ് അങ്ങനെയാണ്. ധ്യാനമൊക്കെ കഴിഞ്ഞിട്ട് വരുമ്പോള്‍ പല ആണ്‍മക്കളും എന്നോട് ചോദിക്കുന്നുണ്ട്…അച്ഛാ..നല്ല തീരുമാനം ഈ ധ്യാനത്തിലൂടെ എടുത്തിട്ട് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ കാണുന്നത് അര്‍ധ നഗ്‌നത കാണുന്ന വസ്ത്രമിട്ട് പെണ്‍കുട്ടികള്‍ പോകുമ്പോള്‍ അറിയാതെ പ്രലോഭനം കേറി പാപത്തില്‍ വീണുംപോകും അച്ഛാ ഞങ്ങള്‍ എന്നാണ്..മക്കളേ വചനമെന്താ ഇതിനെകുറിച്ചും പഠിപ്പിക്കുന്നേ? ദുഷ്പ്രേരണ ആരുമൂലം ഉണ്ടാകുന്നുവോ അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ തിരിതല്ലി കെട്ടിയിട്ട് കടലിന്റെ ആഴങ്ങളില്‍ കൊണ്ട് തള്ളുന്നതാണ്. ഇവിടെ ഒരു അപ്പച്ചനോ ഒരു യുവാന് പരിശുദ്ധ ദേവാലായത്തില്‍ ബലിയര്‍പ്പിക്കാനായി ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ സൈഡിലോ അല്ലെങ്കില്‍ മുമ്പിലോ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആ അപ്പച്ചനും യുവാവിനും ആകര്‍ഷണം നല്‍കുന്ന രീതിയില്‍ വസ്ത്രം ധരിച്ചുകൊണ്ട് വന്നുനില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് പരിശുദ്ധ ബലിപീഠത്തില്‍ പോലും നോക്കാന്‍ പറ്റാതെ നിന്നിലേക്ക് മാത്രം ശ്രദ്ധ കൊണ്ടുവരുന്നുണ്ടെങ്കില്‍ നീ പാപഹേതു. നിങ്ങളുടെ ഏറ്റവും നല്ല വസ്ത്രമുണ്ട്, ചുരിദാര്‍. പക്ഷെ ഇപ്പോള്‍ എന്താണ് പറ്റിയിരിക്കുന്നത്. സാത്താന്‍ കേറിയിട്ട് ഷോള്‍ എടുത്ത് ഒറ്റയേറാണ്. ഷോളില്ലാതയാണ് നടപ്പ്. രണ്ടാമത് സാത്താന്‍ കേറിയിട്ട് സൈഡ് വെട്ടാന്‍ തുടങ്ങി. ഞാന്‍ ഇനി പറയേണ്ടല്ലല്ലോ എവിടെ വരെയാണ് അതെന്ന്. മൂന്നാമതായി സാത്താന്‍ കേറിയിട്ട് അതിന്റെ ബോട്ടം ഏതൊക്കെ രീതിയില്‍ ബനിയന്‍ പരുവത്തില്‍ ആക്കിയിട്ടുണ്ട്. ചിന്തിച്ചു നോക്കിയേ മക്കളേ…നിങ്ങള്‍ ആ നല്ല വസ്ത്രത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഒരു ഗുണം കാണിച്ചുതരാമോ? ഞാന്‍ പത്ത് തിന്‍മ അതില്‍ കാണിച്ചുതരാം. ശാപം ഏറ്റുവാങ്ങി വിവാഹം നടക്കുന്നില്ല അച്ഛാ, എനിക്ക് ഇന്റര്‍വ്യൂവിന് കിട്ടുന്നില്ലാ അച്ഛാ, എന്റെ കുടുംബത്തില്‍ എന്നും പ്രശ്നമാ അച്ഛാ..എന്നാണ് പരിഭവം. കഴിഞ്ഞ വര്‍ഷം ഞാനൊരു ആദി കുര്‍ബാനയ്ക്ക് പോയി..ആലപ്പുഴ സൈഡിലാ. എന്നോട് പറഞ്ഞു അച്ഛന്‍ വീട്ടില്‍ വന്നിട്ട് എന്റെ കൊച്ചിനെ പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കണം. നാട്ടിലുള്ള സംഭവമാ എന്നുവെച്ച് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഈ കൊച്ച് മാത്രം ഒരുങ്ങിയിട്ടില്ല, ബാക്കിയെല്ലാവരും ഒരുങ്ങിയിട്ടുണ്ട്. ഇവള്‍ ഞങ്ങള്‍ വാങ്ങിച്ച വസ്ത്രം ഇടില്ല അച്ഛാ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഒരുങ്ങി കൊച്ച് വന്നപ്പോള്‍ ഞാന്‍ കൊച്ചിനെ ഒരു നോട്ടം, കൊച്ച് എന്നെയൊരു നോട്ടം. ഞങ്ങള്‍ രണ്ട് പേരും ചൂളിനിന്നു. കാരണമെന്താണെന്നോ…അര്‍ധ നഗ്‌നത കാണുന്ന ഒരു വസ്ത്രമാ ആദി കുര്‍ബാനയ്ക്ക് അമ്മ കൊച്ചിന് വാങ്ങി നല്‍കിയിരിക്കുന്നത്. എന്റെ ചിന്തയും ചോദ്യവും ഇതാണ് അമ്മയുടെ ലക്ഷ്യമെന്താണ്? കൊച്ച് ഏറ്റവും ഒരുക്കത്തോടെ ഈശോയെ സ്വീകരിക്കണമെന്നതാണോ? അതോ നാല് പേരെ കൊച്ചിനെ ശ്രദ്ധിക്കണമെന്നാണോ? ഒരു അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടറുടെ വാതിലിന്റെ തൊട്ടടുത്ത് അമ്മയും അപ്പനും ഒരു പെണ്‍കൊച്ചും ആണ്‍കൊച്ചും നില്‍പ്പാണ്..ജീസസ് യൂത്തിലുള്ള ഒരു പെണ്‍കൊച്ചിന് മനസിലായി..ഒരു അബോര്‍ഷന്‍ കേസാണ് വന്നുനില്‍ക്കുന്നത്. കൊച്ചിനെ കൊല്ലരുത് ഒന്ന് പ്രസവിച്ച് തന്നാല്‍ മതിയെന്ന് ജീസസ് യൂത്തിലെ കൊച്ച് കരഞ്ഞ് അപേക്ഷിച്ചു. ഈ അപ്പന്‍ ആ കൊച്ചിനെ മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു. മോളെ..നീ പറഞ്ഞത് സത്യമാ..എന്റെ മകളുടെ ഉദരത്തില്‍ ഒരു കൊച്ച് കിടപ്പുണ്ട്, അതിനെ കൊല്ലാന്‍ തന്നെയാണ് കൊണ്ടുവന്നത്. പക്ഷെ നിനയ്ക്ക് അറിയാമോ ആ കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന്….തൊട്ടപ്പുറത്ത് നില്‍ക്കുന്ന സ്വന്തം ആങ്ങള…ഈ ആങ്ങളയെ എന്റെ അടുത്താണ് സംസാരിക്കാന്‍ കൊണ്ടുവന്നത്…ഞാന്‍ ചോദിച്ചു…എടാ എന്ത് പോക്കിരിത്തരമാണ് നീ ചെയ്തത്. അവന്‍ എന്നോട് പങ്കുവെച്ച വിഷമം ഇതാണ്. അച്ഛാ രാവിലെ പപ്പയും മമ്മിയും ജോലിക്ക് പോകും …പിന്നെ ഞാനും ചേച്ചിയും മാത്രമേ വീട്ടിലുള്ളൂ…ചേച്ചി വീട്ടില്‍ ഇട്ടുകൊണ്ട് നടക്കുന്നത് ഒരു ചെറിയ നിക്കറും ഒരു ചെറിയ ബനിയനും…സ്വന്തം ആങ്ങളയ്ക്കും സ്വന്തം അപ്പനും പോലും വീട്ടില്‍ പ്രലോഭനം നടക്കുന്ന മക്കളാണ് ഈ കാലഘട്ടത്തെ പെണ്‍കൊച്ചെങ്കില്‍ ആ പൊണ്‍കൊച്ച് പള്ളിയില്‍ വന്നാല്‍ തമ്പുരാന്‍ സ്വീകരിക്കുമോ ബലി…ചിന്തിച്ചുനോക്കിയേ…

വൈദികനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ താഴെ:

[fb_pe url=”https://www.facebook.com/jasmypk/posts/1195807940533125?comment_id=1195842190529700″ bottom=”30″]

[fb_pe url=”https://www.facebook.com/jasmypk/posts/1195807940533125?comment_id=1196273650486554″ bottom=”30″]

വൈദികന്റെ സുവിശേഷ പ്രസംഗത്തിന്റെ വീഡിയോ:

[fb_pe url=”https://www.facebook.com/jasmypk/videos/1195807903866462/” bottom=”30″]

Tags: speechpriestcontraversy
ShareTweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ല, നിലപാട് തിരുത്തി പിണറായി വിജയന്‍

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies