ലോസ് ആഞ്ചല്‍സ്: 89-ാമത് ഓസ്കര് പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ പുരോഗമിക്കുന്നു. മികച്ച ചിത്രമായി മൂണ്‍ ലൈറ്റിനെ തിരഞ്ഞെടുത്തു.
മികച്ച നടനായി കെയ്സി അഫ്ലെകിനെ തിരഞ്ഞെടുത്തു. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച നടിയായി എമ്മസ്റ്റോണിനെ തിരഞ്ഞെടുത്തു. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സംവിധായകന്, മികച്ച നടി എന്നീ പ്രധാനപ്പെട്ട അവാര്‍ഡുകളുള്‍പ്പെടെ ആറ് അവാര്‍ഡുകളാണ് ലാ ലാ ലാന്‍ഡ് ഓസ്കാര്‍ വേദിയില്‍ നേടിയത്.
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം സൂട്ടോപ്പിയ നേടി. വിഷ്വല്‍ എഫക്റ്റ്സിനുള്ള പുരസ്കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായി ജംഗിള്‍ ബുക്ക് നേടി. 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്കാരദാനച്ചടങ്ങിനെത്തിയില്ല. നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ആണ് ചിത്രത്തെ പ്രതിനിധീകരിച്ചെത്തിയത്.
മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്കാരം നല്‍കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന് ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഉണ്ടായിരുന്നു.
ഇതുവരെ പ്രഖ്യാപിച്ച അവാര്‍ഡുകള്‍
. മികച്ച സഹനടന്‍: മഹെര്‍ഷലാ അലി, ചിത്രം: മൂണ്‍ലൈറ്റ്
. മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്
. മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്സ്മാന്
. മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ
. മികച്ച വിഷ്വല്‍ എഫക്റ്റ്സ്: ജംഗിള്‍ ബുക്ക്
. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍
. മികച്ച ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, ചിത്രം: അറൈവല്‍
. മികച്ച ശബ്ദമിശ്രണം: കെവിന് കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. ചിത്രം: ഹാക്ക്സോ റിഡ്ജ്
. മികച്ച ഡോക്യുമെന്റ്രി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന് വാട്ടര്‍ലോ)
. മികച്ച മേക്കപ്പ്: സൂയിസൈഡ് സക്വാഡ് എന്ന ചിത്രത്തിലെ ചമയത്തിന് അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍
. മികച്ച വസ്ത്രാലങ്കാരം: ഫന്റാസ്റ്റിക്ക് ബീസ്റ്റ്സ് ആന്‍ഡ് വേര് ടു ഫൈന്‍ഡ് ദം എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നടത്തിയ കൊളീന്‍ അറ്റ്വുഡ്
മികച്ച ചിത്രം, നടന്, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. നവമാധ്യമങ്ങളിലൂടെ തത്സമയം ഓസ്കര് കാണാനും അക്കാദമി അവസരമൊരുക്കിയിട്ടുണ്ട്. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്കറില് സാന്നിധ്യമറിയിക്കുന്നുണ്ട്. ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്സണ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തും. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്.
Discussion about this post