അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി ഇന്ത്യയിലെ സമാന്തര സമ്പദ്ഘടനയെ തകര്‍ക്കാന്‍ കാരണമായെന്ന് ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ബി.ജെ.പി. അനുകൂല സാംസ്കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ ഫോറം അബുദാബിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണവും അഴിമതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിഴുങ്ങുന്ന അവസ്ഥവന്നപ്പോഴാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരുമടക്കം എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചവെന്നതിന്റെ തെളിവാണ് പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.യുടെ വിജയം കാണിക്കുന്നത്. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയിലും ബി.ജെ.പി. ഉജ്വല വിജയം നേടി. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ കൊടുംദുരിതങ്ങള്‍ അവസാനിപ്പിക്കാനുള്ള മഹത്തായ ശുദ്ധീകരണ പ്രക്രിയയാണ് നരേന്ദ്രമോദി നടത്തുന്നത്. യു.എ.ഇ. യടക്കം എല്ലാരാജ്യങ്ങളുമായും ഏറ്റവും മികച്ച നയതന്ത്ര ബന്ധമുണ്ടാക്കിയെടുക്കാന്‍ മോദിക്ക് കഴിയുന്നു. 38 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് നേരിട്ട് സഹായമെത്തിക്കാന്‍ കേന്ദ്രഗവണ്മെന്റ് ശ്രമിക്കുന്നു.
ഇതുപോലുള്ള അനേകം പദ്ധതികള്‍ ഇന്ത്യയില്‍ നിശബ്ദവിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. എന്‍.എസ്.എസ്. അബുദാബി, സേവനം അബുദാബി, വിചാരവേദി, സമര്‍പ്പണം, ഹരേകൃഷ്ണ എന്നീ സംഘടനാപ്രതിനിധികളും മജെസ്റ്റിക്ക് ഗ്രൂപ്പ് എം.ഡി. ഹരീന്ദ്രന്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ അഷ്റഫ് അലി എന്നിവരും ഒ. രാജഗോപാലിനെ പൊന്നാടയണിയിച്ചു. 30 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍പ്പോകുന്ന പ്രസന്നകുമാറിന് രാജഗോപാല്‍ ഉപഹാരം സമ്മാനിച്ചു. ഐ.പി.എഫ്. പ്രസിഡന്റ് ഹരീഷ് കുമാര്‍ അധ്യക്ഷനായി. മണികണ്ഠന്, ഗണേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അജയ് സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
Discussion about this post