ലോസ് ഏഞ്ചല്‍സ്: അന്തരിച്ച ബോളിവുഡ് നടന് ഓംപുരിക്ക് ഓസ്കര് പുരസ്കാര വേദിയില്‍ ആദരം. മികച്ച കഥാപാങ്ങള്ക്ക് ജീവന് നല്കിയ നടനെ ഓസ്കര് വേദി അനുസ്മരിച്ചു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൃദയ സ്തംഭനത്തെത്തുടര്ന്നായിരുന്നു ബോളിവുഡിന്റെ അതുല്യ നടന് ഓംപുരി അന്തരിച്ചത്. നിരവധി സിനിമകളില്‍ നായകനായും വില്ലനായും തിളങ്ങിയ ഓംപുരിയുടെ മരണം സിനിമാ മേഖലയ്ക്ക് തന്നെ വലിയൊരു നഷ്ടമായിരുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഓസ്കര് പുരസ്കാരം നേടിയ ഗാന്ധിയില്‍ ഒരു പ്രധാന കഥാപാത്രത്തെ ഓംപുരി അവതരിപ്പിച്ചിരുന്നു.
Discussion about this post