തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഐ.എ.എസ്ഐ.പി.എസ് തര്‍ക്കം മൂലം സംസ്ഥാനം ഭരണ സ്തംഭനം നേരിടുകയാണെന്ന് ആരോപിച്ച് വി.ഡി സതീശന് എം.എല്‍.എ നല്കിയ അടിയന്തര പ്രമേയത്തിലാണ് വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ഐ.എ.എസ്ഐ.പി.എസ് തര്‍ക്കം കാരണം നിയമസഭയിലെ ഫയലുകള്‍ നീങ്ങുന്നില്ലെന്നും വി.ഡി സതീശന് ആരോപിച്ചു.
പക തീര്‍ക്കാനായി ഉദ്യോഗസ്ഥര്‍ അതീവ സുരക്ഷാ രേഖകള്‍ പോലും കോടതിയില്‍ ഉപയോഗിക്കുന്നു എന്നും സതീശന് ആരോപിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയമേ മുഖ്യമന്ത്രി അറിയിച്ചു. കഴിവുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കും. ഉദ്യോഗസ്ഥര്‍ക്കിടിയില്‍ പ്രശ്നങ്ങളുണ്ടെങ്കിലും അത് ഗുരുതരമല്ല. ഒമ്പത് മാസത്തിനുള്ളില്‍ 18000 ഫയലുകള്‍ നോക്കി തീര്‍ത്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല. അതിന് മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം നല്‍കും. അനാവശ്യമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post